അയോധ്യ കേസിൽ ഇന്ന് വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ സംയമനം പാലിക്കണമെന്നും മതേതരത്വമൂല്യങ്ങളും രാജ്യത്തിന്റെ അഖണ്ഡതയും ഉയർത്തിപ്പിക്കണമെന്നും അഭ്യർത്ഥിച്ച് വിവിധ ജില്ലകളിലെ ജില്ലാ കളക്ടർമാർ. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജില്ലാ കളക്ടർമാരുടെ അഭ്യർത്ഥന. കോടതി വിധികളിൽ ആഹ്ലാദപ്രകടനങ്ങളോ, പ്രതിഷേധ പ്രകടനങ്ങളോ നടത്തരുതെന്നും ജില്ലയിൽ മതസൗഹാർദ്ദം നിലനിർത്തുന്നതിന് ജില്ലാ ഭരണകൂടത്തിനൊപ്പം നിൽക്കണമെന്നും കളക്ടർമാർ അഭ്യർത്ഥിക്കുന്നു. കാസർകോട് ജില്ലയിൽ വിധിവരുന്ന പശ്ചാത്തലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments