കേരളാ സര്‍വകലാശാലയിലെ പന്ത്രണ്ട് പരീക്ഷകളില്‍ കൃത്രിമം നടന്നതായി വിദഗ്ധ സമിതി കണ്ടെത്തി. കമ്ബ്യൂട്ടര്‍ സെന്റര്‍ ഡയറക്ടറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് കൃത്രിമം കണ്ടെത്തിയത്.
ഒരേ പരീക്ഷയില്‍ തന്നെ പല തവണ മാര്‍ക്ക് തിരുത്തിയതായും കണ്ടെത്താന്‍ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നലെ സ്ഥലം മാറ്റപ്പെട്ട ഡെപ്യുട്ടി രജിസ്ട്രാറുടെ ഐഡി ഉപയോഗിച്ചും തട്ടിപ്പ് നടന്നതായി തെളിഞ്ഞു. പരീക്ഷാത്തട്ടിപ്പുകളുടെ ഒരു നീണ്ട കണക്കാണ് കേരളാ സര്‍വകലാശാലയില്‍ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായും ഇവരുടെ വീട്ടില്‍ നിന്ന് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതിന് പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാല സീലോട് കൂടിയ മാര്‍ക്ക് ലിസ്റ്റുകളുടെ ശേഖരം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷയിലെ കൃത്രിമം കണ്ടെത്തിയിരിക്കുന്നത്.
Comments