You are Here : Home / News Plus

അജിത് പവാറിനെതിരേ അച്ചടക്കനടപടി

Text Size  

Story Dated: Saturday, November 23, 2019 08:47 hrs UTC

അജിത് പവാറിന്റെ നടപടി പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ശരദ് പവാർ. യഥാർഥ എൻസിപി പ്രവർത്തകൻ ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ല. കൂടുതൽ എംഎൽഎമാർ തങ്ങൾക്കൊപ്പമാണുള്ളത്. പതിനൊന്ന് എം.എൽ.എമാർ മാത്രമാണ് അജിത് പവാറിനൊപ്പമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുംബൈയിൽ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്കൊപ്പം സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് പവാറിന്റെ പ്രതികരണം. എൻസിപിയുടെ സംസ്ഥാന കാര്യാലയമായ വൈ.ബി.ചവാൻ സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ ആരും പങ്കെടുത്തില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.