മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിനൊടുവില്‍ കെസി വേണുഗോപാലിനെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്ബില്‍ എംഎല്‍എ. എകെ ആന്റണിയും കെസി വേണുഗോപാലും തന്നിഷ്ടപ്രകാരം എന്തെങ്കിലും ചെയ്തതിന്റെയോ ചെയ്യാത്തതിന്റെയോ പേരിലല്ല പണം കൊടുത്തും ഭീഷണിപ്പെടുത്തിയും അധികാരം പിടിക്കാന്‍ ഭരണാഘടനാ സ്ഥാപനങ്ങളെ കാല്‍ച്ചുവട്ടിലാക്കിയവരുടെ താല്‍ക്കാലിക വിജയമാണിത്. അത് ശ്വാശതമല്ലെന്ന് ഷാഫി പറമ്ബില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പതിവില്ലാത്ത വിധം , നേരം വെളുക്കുന്നതിന് മുന്‍പ് കേട്ട് കേള്‍വി ഇല്ലാത്ത തരത്തില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടാന്‍ ഇടപെട്ട രാഷ്ട്രപതി ഭവന്‍,
BJP സംസ്ഥാന അദ്ധ്യക്ഷനായിട്ടാണ് നിയമനം കിട്ടിയതെന്ന് കരുതി ആ നിലവാരത്തില്‍ ഇടപെടുന്ന ഗവര്‍ണ്ണര്‍മാര്‍,
BJP പോഷക സംഘടനകളായി പ്രവര്‍ത്തിക്കുന്ന IT, ED , കേന്ദ്ര അന്വേഷണ ഏജന്‍സികള്‍,
ചുമതല മറന്ന് BJP യുടെ താളത്തിന് തുള്ളുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍,
കൂറ് മാറ്റത്തെ ചാണക്യ തന്ത്രമാക്കി മഹത്വല്‍ക്കരിക്കുന്ന Paid media ,
എന്തിനധികം കൂറ് മാറിയ 17 MLA മാരെ അയോഗ്യരാക്കിയ ശേഷം കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി കൊടുക്കുന്ന കോടതികള്‍ .. കൊട്ടിഘോഷിക്കപ്പെട്ട് അധികാരമേറ്റ ശേഷം Black mailing ന് വിധേയമായി നിര്‍ണ്ണായക വിധികളില്‍ പോലും സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെട്ട് പോയെന്ന് ബോധ്യമാകുന്ന വിധികള്‍ പുറപ്പെടുവിക്കുന്ന ന്യായാധിപന്‍മാര്‍..
മരണം വേണോ , കേസും ജയിലും വേണോ, അതോ BJPക്കൊപ്പം നില്‍ക്കണോ എന്ന ചോദ്യത്തിന് പോടാ പുല്ലെ എന്ന് പറയാന്‍ ചിദംബരത്തിനും DK ശിവകുമാറിനും കഴിയും പക്ഷെ അജിത് പവാറിന് കഴിഞ്ഞെന്ന് വരില്ല..
ഇതെല്ലാം അറിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ 145 MLA മാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണ്ണര്‍ക്ക് കിട്ടിയിട്ടില്ല എന്ന് ഉറപ്പായിട്ട് പോലും ഫഡ്നാവിസിനെ സത്യപ്രതിജ്ഞക്ക് വിളിച്ച നടപടി ജനാധിപത്യ വിരുദ്ധവും ഭരണാഘടനാ ലംഘനവുമാണെന്നും മനസ്സിലാക്കിയിട്ടും സമൂഹ മാധ്യമങ്ങളില്‍ KC വേണുഗോപാലിന് നേരെ നടക്കുന്നത് പരിപൂര്‍ണ്ണമായ വ്യക്തിഹത്യയാണ്. പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ അതിന്റെ ഭാഗമാവരുത്.
Ak Antony യും KC വേണുഗോപാലും തന്നിഷ്ടപ്രകാരം എന്തെങ്കിലും ചെയ്തതിന്റെയോ ചെയ്യാത്തതിന്റെയോ പേരിലല്ല പണം കൊടുത്തും ഭീഷണിപ്പെടുത്തിയും അധികാരം പിടിക്കാന്‍ ഭരണാഘടനാ സ്ഥാപനങ്ങളെ കാല്‍ച്ചുവട്ടിലാക്കിയവരുടെ താല്‍ക്കാലിക വിജയമാണിത്. അത് ശ്വാശതമല്ല..
Comments