മഹാരാഷ്ട്ര പ്രതിസന്ധി ചർച്ച ചെയ്യാൻ മുതിർന്ന കോൺഗ്രസ്സ് നേതാക്കളുടെ യോഗം സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്നു. സോണിയയുടെ വസതിയിലാണ് യോഗം ചേർന്നത്.കോൺഗ്രസ്സിന്റെ കോർ കമ്മറ്റിറി നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. നേരത്തെ മഹാരാഷ്ട്രയിൽ ചർച്ചയ്ക്കു പോയ കെ.സി. വേണുഗോപാൽ, അഹമ്മദ് പട്ടേൽ, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരും പങ്കെടുക്കുന്നു. മഹാരാഷ്ട്ര വിഷയത്തെ തുടർന്ന് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കേണ്ട ആവശ്യകതയും കോർ കമ്മറ്റി യോഗത്തിൽ ചർച്ചയാവും. ബിജെപിയും ഗവർണ്ണറും ഭരണഘടനാ തത്വങ്ങൾ ലംഘിച്ചു എന്ന വിലയിരുത്തലിലാണ് കോൺഗ്രസ്സ്. ഇതാണ് കാര്യമായ പ്രതിഷേധ പരിപാടികളുടെ ആലോചനയിലെത്തിക്കുന്നത്.
Comments