വൈറ്റില മേൽപ്പാല നിർമാണത്തിൽ അപാകതകൾ ആരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വൈറ്റില ജംഗ്ഷൻ വികസന ജനകീയ സമിതിയും നെട്ടൂർ സ്വദേശി ഷമീർ അബ്ദുല്ലയും നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. പാലത്തിൽ ത്രിതല ഗുണ പരിശോധന നടത്തിയെന്നും തകരാറൊന്നും കണ്ടില്ലെന്നും സീനിയർ ഗവ. പ്ലീഡർ കെ വി മനോജ് കുമാർ അറിയിച്ചു. ചെന്നൈ ഐഐടി നടത്തിയ പരിശോധനയിൽ അപാകതകൾ കണ്ടെത്താനായില്ലെന്നും അദ്ദേഹം അറിയിച്ചു.തുടർന്നാണ് ഹർജി തള്ളി ഉത്തരവായത്.
Comments