You are Here : Home / News Plus

മംഗളൂരു വെടിവയ്പ്പില്‍ ജുഡീഷ്യല്‍ അന്വേഷണമില്ല; സി.ഐ.ഡി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Monday, December 23, 2019 10:45 hrs UTC

പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ ഉണ്ടായ പൊലിസ് വെടിവയ്പ്പില്‍ ജുഡീഷ്യല്‍ അന്വേഷണം ഇല്ല. സംഭവം സി.ഐ.ഡി അന്വേഷിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അറിയിച്ചു. ഡിസംബര്‍ 19 നാണ് പ്രതിഷേധത്തിനിടെ രണ്ടു പേര്‍ പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. മംഗളൂരു ബന്ദര്‍ സ്വദേശി നൗഷീര്‍ (24 ), കന്ദക്ക് സ്വദേശിയായ ജലീല്‍ (49) എന്നിവരാണ് മരിച്ചത്. റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് പൊലിസ് നടത്തിയ വെടിവയ്പിലാണ് ഇവര്‍ മരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.