നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തശേഷം ഒളിവില്‍ പോയ എട്ട് മലേഷ്യന്‍ പൗരന്മാര്‍ പിടിയിലായി. നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് ഇവരെ പിടിക്കൂടിയത്. ദുരിതാശ്വാസ സാധനങ്ങള്‍ കൊണ്ടുപോകുന്ന മലിന്റോ വിമാനത്തില്‍ മലേഷ്യക്ക് കടക്കാനായിരുന്നു എട്ടംഗ സംഘത്തിന്റെ ശ്രമം. ടൂറിസ്റ്റ് വിസ ചട്ടങ്ങള്‍ ലംഘിച്ച വിദേശികളുടെ വിവരങ്ങള്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയിരുന്നു. പരിശോധനയ്ക്കിടെ കസ്റ്റിഡിയിലെടുത്ത ഇവരെ ഡല്‍ഹി പൊലീസിന് കൈമാറി. ഇതിനിടെ ഒളിവില്‍ പോയ പത്ത് ഇന്തോനേഷ്യക്കാരെ ഗാസിയാബാദില്‍ ഉത്തര്‍പ്രദേശ് പൊലീസും കസ്റ്റഡിയിലെടുത്തു. ഇതോടെ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തശേഷം ഒളിവില്‍ പോയ 200 വിദേശികളില്‍ 18 പേര്‍ പൊലീസ് പിടിയിലായി. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെട്ട പത്തംഗ ഇന്തോനേഷ്യന്‍ സംഘമാണ് ഗാസിയാബാദിനടുത്തെ സാഹിബാ ബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഉത്തര്‍പ്രദേശ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് താമസ സൗകര്യമൊരുക്കിയ അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തു. വിദേശികളെ കരുതല്‍ നിരീക്ഷണത്തിലാക്കി.
Comments