സംസ്ഥാനം ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ അസഹിഷ്ണുതയോടെ കുശുമ്പു പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ വാദം അടിസ്ഥാന രഹിതമാണ്. കെപിസിസി പ്രസിഡന്റ് കഥയറിയാതെ ആട്ടം കാണുകയാണ്. എല്ലാം എതിര്‍ക്കുകയെന്നതാണ് പ്രതിപക്ഷ നേതാവിന്റെ നയം. ആക്ഷേപിക്കുന്നവര്‍ ഇത്രയും ഇടുങ്ങിയ മനസ് ദുരന്തമുഖത്ത് എങ്കിലും ഉപേക്ഷിക്കണം. കേരളത്തെ അപമാനിക്കാന്‍ നോക്കിനടക്കുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Comments