ആം ആത്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ പത്രസമ്മേളനത്തിനിടെ മഹാരാഷ്ട്ര സ്വദേശി കറുത്ത മഷിയൊഴിച്ചു. അണ്ണാ ഹസാരെ സിന്ദാബാദ് എന്നു വിളിച്ചുകൊണ്ടാണ് കേജരിവാളിന്റെ മുഖത്ത് യുവാവ് കറുത്ത മഷിയൊഴിച്ചത്. ബിജെപി പ്രവര്‍ത്തകനാണ് താനെന്ന് മഷിയൊഴിച്ച യുവാവ് അവകാശപ്പെടുന്നത്. കേജരിവാള്‍ ഹസാരയെ വഞ്ചിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇയാളെ പിന്നീട് പോലീസ് കസ്റഡിയിലെടുത്തു.
Comments