സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയെ കൊന്നത് ബിജു തന്നെയാണെന്ന് മകന്‍ കോടതിയില്‍ മൊഴി നല്‍കി. തന്റെ അമ്മയെ കൊന്ന അയാളെ താന്‍ ഇനി അച്ഛന്‍ എന്ന് വിളിക്കില്ലെന്നും കുട്ടി കോടതിയുടെ മുന്നില്‍ പറഞ്ഞു. തലേദിവസം അയാളോടൊപ്പം ഒരു ആന്റി വീട്ടില്‍ വന്നിരുന്നതായും അവര്‍ തനിക്കും അനിയനും ചോക്ലേറ്റ് തന്നതായും കുട്ടി പറയുന്നു. പിന്നീട് അമ്മയും ഇയാളു് തമ്മില്‍ നല്ല വഴക്ക് നടന്നതായും അമ്മയെ അയാള്‍ അടിക്കുകയും മറ്റും ചെയ്തതായും കുട്ടി കോടതിയോട് പറഞ്ഞു. പിന്നീട് ഒരുദ്രാവകം അമ്മയുടെ വായില്‍ ഒഴിച്ചു. ഇത് കുടിച്ച ഉടനെ അമ്മ ബോധം കെട്ട് വീണു. ഇത് കണ്ട് നില്‍ക്കുകയായിരുന്ന തന്നെ വഴക്ക് പറഞ്ഞ് അയാള്‍ ഓടിച്ചതായും കുട്ടി പറയുന്നു. രാവിലെ ഉണര്‍ന്ന് ബാത്ത്‌റൂമിലെത്തിയപ്പോള്‍ അമ്മ അവിടെ കിടക്കുന്നത് കണ്ടു. വീണ്ടും താന്‍ പോയിക്കിടന്ന് ഉറങ്ങി. പിന്നീട് ഉണര്‍ന്നപ്പോള്‍ അമ്മയെ കണ്ടില്ല.
Comments