You are Here : Home / News Plus

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ്

Text Size  

Story Dated: Tuesday, April 21, 2020 11:59 hrs UTC

ഫുഡ് കോര്‍പ്പറേഷനില്‍ മിച്ചമുള്ള അരി ഉപയോഗിച്ച്‌ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പ്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
 
പെട്രോളിയം, പാചകവാതക വകുപ്പ് മന്ത്രി അധ്യക്ഷനായ നാഷണല്‍ ബയോ ഫ്യുവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഫുഡ് കോര്‍പ്പറേഷനില്‍ മിച്ചമുള്ള അരി ഉപയോഗിച്ച്‌ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പ്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
 
ലോക്ക്ഡൗണ്‍ മൂലം രാജ്യത്ത് ജനങ്ങള്‍ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുമ്ബോള്‍ രാജ്യത്തെ പണക്കാര്‍ക്ക് വേണ്ടി ദരിദ്ര ജനങ്ങളുടെ ഭക്ഷണമാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ദരിദ്രര്‍ എപ്പോള്‍ ഉണരുക? നിങ്ങള്‍ പട്ടിണി മൂലം മരിക്കുമ്ബോള്‍, നിങ്ങള്‍ക്ക് ലഭിക്കേണ്ട അരി ഉപയോഗിച്ച്‌ സാനിറ്റൈസര്‍ ഉണ്ടാക്കി സമ്ബന്നരുടെ കൈ വൃത്തിയാക്കുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍, എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.