You are Here : Home / News Plus

ഐ.പി.എല്‍ വാതുവെപ്പ്: ശ്രീശാന്തിനെതിരെ മോക്ക ചുമത്തിയേക്കും

Text Size  

Story Dated: Wednesday, November 20, 2013 06:20 hrs UTC

 

ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമം(മോക്ക) ചുമത്തിയേക്കും. കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയ മോക്ക നിലനില്‍ക്കില്ളെന്ന ദല്‍ഹി ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഒത്തുകളി കേസില്‍ പ്രതികള്‍ക്കെതിരെ മോക്ക നിയമം അനുസരിച്ച് കുറ്റം ചുമത്തണമെന്ന ദല്‍ഹി പൊലീസിന്‍്റെ വാദം അംഗീകരിച്ചുകൊണ്ടാണ് വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്. ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ മോക്ക ചുമത്തിയേക്കും. ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ 28 പേര്‍ക്കെതിരെ മോക്ക ചുമത്തിയ ദല്‍ഹി പൊലീസിന്‍്റെ നടപടി ഹൈകോടതി റദ്ദാക്കിയിരുന്നു. മോക്ക പോലുള്ള കടുത്ത നിയമം പ്രയോഗിക്കാന്‍ മാത്രമുള്ള കുറ്റം കളിക്കാര്‍ ചെയ്തതിന് തെളിവു നല്‍കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ളെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതെ തുടര്‍ന്നാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചത്. തുടര്‍ന്ന് ഹൈകോടതി വിധിക്കെതിരെ ദല്‍ഹി പൊലീസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.