You are Here : Home / News Plus

എ.ടി.എമ്മിനുള്ളില്‍ അക്രമം: യുവതിക്ക് പക്ഷാഘാതം

Text Size  

Story Dated: Wednesday, November 20, 2013 09:35 hrs UTC

എ.ടി.എം കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കുന്നതിനിടെ വെട്ടേറ്റ മലയാളി യുവതിയുടെ വലതുവശം തളര്‍ന്നു. തലയോട്ടിക്കും മൂക്കിനും പൊട്ടലേറ്റ യുവതിക്ക് വീണ്ടും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെയാണ് കോര്‍പറേഷന്‍ ബാങ്ക് മിഷന്‍ റോഡ് ബ്രാഞ്ച് മാനേജര്‍ ജ്യോതി ഉദയ് (38) ആക്രമണത്തിനിരയായത്.
ചൊവ്വാഴ്ച രാവിലെ 7.10ന് കോര്‍പറേഷന്‍ സര്‍ക്ക്ള്‍ എല്‍.ഐ.സി കെട്ടിടത്തിലെ എ.ടി.എം കൗണ്ടറിലായിരുന്നു സംഭവം.
ആക്രമത്തില്‍ യുവതിയുടെ തലയോട്ടി തകര്‍ന്നിട്ടുണ്ട്.  സെക്യൂരിറ്റി ജീവനക്കാരില്ലാത്ത എ.ടി.എം കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കുന്നതിനിടെ കൗണ്ടറിനകത്തേക്ക് കടന്ന അക്രമി ഷട്ടര്‍ താഴ്ത്തിയ ശേഷം തോക്കും വാളും പുറത്തെടുത്ത് പണം പിന്‍വലിക്കാന്‍ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.