സാന്‍്റിയാഗോ മാര്‍ട്ടിന്‍്റെ സ്ഥാപനത്തിന് ലോട്ടറി വില്‍പനക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ പാലക്കാട് നഗരസഭയിലെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മാര്‍ട്ടിന്‍െറ ഭാര്യയുടെ പേരിലുള്ള വീടിന് വാണിജ്യാവശ്യത്തിനായി ലൈസന്‍സ് അനുവദിച്ചത് കണ്ടത്തെിയതിനെ തുടര്‍ന്നാണ് നടപടി.
നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. മാര്‍ട്ടിന്‍െറ ഭാര്യ ലീമ റോസിന്‍െറ ഉടമസ്ഥതയില്‍ പാലക്കാട് നഗരത്തിലെ കുന്നത്തൂര്‍മേട്ടിലുള്ള കെട്ടിടത്തില്‍ ലോട്ടറി വില്‍പന നടത്താനാണ് കഴിഞ്ഞ ഒക്ടോബര്‍ 14ന് നഗരസഭയുടെ ആരോഗ്യവിഭാഗം ലൈസന്‍സ് നല്‍കിയത്.
Comments