ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ദുഷ്ടലാക്കോടെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമരം നടത്തുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ജനം സത്യം മനസിലാക്കുന്നതോടെ ഈ സമരത്തിനും മുല്ലപ്പെരിയാര്‍ സമരത്തിന്റെ ഗതിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.ടി. തോമസ് പരാജയപ്പെട്ട എം.പിയാണെന്ന ചിലരുടെ അഭിപ്രായങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നു. പി.ടി. തോമസ് അഭിമതനല്ലെന്നും അഭിമാനമാണെന്നും വെള്ളാപ്പാള്ളി പറഞ്ഞു.
Comments