പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് മുമ്പ് വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തില്ലെന്ന് തുറമുഖ മന്ത്രി കെ. ബാബു. അനുമതി ഇല്ലാതെ റോഡ് നിര്‍മിച്ചതില്‍ പരിസ്ഥിതി മന്ത്രാലയത്തെ ഖേദം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിക്കെതിരെ ഹോട്ടല്‍ ഉടമകള്‍ പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നല്‍കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പദ്ധതി പ്രദേശത്ത് സര്‍വീസ് റോഡ് നിര്‍മിച്ചത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോട്ടല്‍ ഉടമകള്‍ പരാതി നല്‍കിയത്. പദ്ധതിക്ക് അനുമതി ലഭിക്കുന്നതിന്റെ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഹോട്ടല്‍ ഉടമകള്‍ എതിര്‍പ്പുമായി വീണ്ടും രംഗത്തത്തെിയത്.
Comments