തിരുവനന്തപുരം: സ്വകാര്യവാഹനങ്ങളിലെ നിയമലംഘനം തടയാന്‍ കച്ചകെട്ടിയിറങ്ങിയ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ മന്ത്രിമാരുടെ ഒൗദ്യോഗിക വാഹനങ്ങള്‍ക്കും ‘വേഗപ്പൂട്ട്’ ഘടിപ്പിക്കുന്നു. സംസ്ഥാന മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും വേഗനിയന്ത്രണം ആവശ്യപ്പെട്ട് ഋഷിരാജ്സിങ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
മോട്ടോര്‍ വാഹനനിയമത്തിലെ 112ാം വകുപ്പനുസരിച്ച് നിരത്തുകളില്‍ വേഗപരിധി മറികടക്കുന്നതും 119ാം വകുപ്പനുസരിച്ച് ട്രാഫിക് സിഗ്നലുകള്‍ ലംഘിക്കുന്നതും നിയമവിരുദ്ധമാണ്. നഗരപരിധിയില്‍ മണിക്കൂറില്‍ 40 കിലോമീറ്റും ഹൈവേകളില്‍ 70 കിലോമീറ്ററുമാണ് കാറുകളുടെ വേഗപരിധി. എന്നാല്‍ മന്ത്രിമാരുടെ കാറുകള്‍ക്കും അകമ്പടി വാഹനങ്ങള്‍ക്കും ഇതൊന്നും ബാധകമല്ല. യാതൊരു നിയന്ത്രണവുമില്ലാതെ പായുന്ന ഈ വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിമാരുടെ ഒൗദ്യോഗിക വാഹനങ്ങളുടെയും അകമ്പടി വാഹനങ്ങളുടെയും വേഗം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് ഋഷിരാജ് സിങ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്.
Comments