You are Here : Home / News Plus

എ.ടി.എം കൗണ്ടര്‍ ആക്രമണം: അക്രമി ആന്ധ്രയിലേക്ക് കടന്നതായി പൊലീസ്

Text Size  

Story Dated: Thursday, November 21, 2013 07:15 hrs UTC

എ.ടി.എം കൗണ്ടറില്‍ മലയാളി യുവതിയെ വെട്ടിപ്പരിക്കേല്‍പിച്ച അജ്ഞാത യുവാവ് ആന്ധ്രയിലേക്ക് കടന്നതായി കര്‍ണാടക പൊലീസ്. യുവതിയുടെ കൈയില്‍ നിന്ന് അക്രമി തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആന്ധ്രയിലെ ഒരു മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് ഫോണ്‍ പ്രവര്‍ത്തിക്കുന്നതായി സൈബര്‍ വിഭാഗം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ ആന്ധ്രാ സ്വദേശിക്കാണ് അക്രമി വിറ്റത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് യാതൊരു തുമ്പും ലഭിക്കാതിരുന്ന സാഹചര്യത്തില്‍ പുതിയ വിവരം അന്വേഷണസംഘത്തിന് സഹായകരമാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.