You are Here : Home / News Plus

ആഭ്യന്തര വകുപ്പ് വിട്ടുനല്‍കാനാകില്ല : മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, June 05, 2013 06:59 hrs UTC

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് വിട്ടുനല്‍കാനാകില്ലെന്ന മുഖ്യമന്ത്രി രമേശിനെ അറിയിച്ചു .ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്നെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഭ്യന്തരമില്ലാതെ മന്ത്രിസഭയില്‍ ചേരേണ്ടെന്ന ഐ ഗ്രൂപ്പിന്റെ നിലപാട് രമേശും വ്യക്തമാക്കി.രാത്രി എട്ടുമണിക്ക് ഇരുവരും തമ്മില്‍ ഇന്ദിരാഭവനിലായിരുന്നു കൂടിക്കാഴ്ച. മുമ്പായിരുന്നെങ്കില്‍ ആഭ്യന്തരം നല്‍കാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. എന്നാല്‍ ഇനി അക്കാര്യത്തില്‍ തീരുമാനം മാറ്റാന്‍ പ്രയാസമാണെന്നും എ ഗ്രൂപ്പിന്റെ എതിര്‍പ്പ് ശക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ. പി. സി. സി. പ്രസിഡന്റായി രമേശ് തുടരാനാണ് തീരുമാനം.

    Comments

    Gee Jay June 07, 2013 09:13

    Politicians greediness is limitless.


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.