ആന്ധ്രപ്രദേശിന്‍െറ ദക്ഷിണ തീര മേഖലക്ക് ഭീഷണി ഉയര്‍ത്തുന്ന ചുഴലിക്കാറ്റ് ‘ഹെലന്‍’ വെള്ളിയാഴ്ച ഉച്ചയോടെ കരക്കത്തെും. 120 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുമെന്ന് കരുതുന്ന ചുഴലിക്കാറ്റിന്‍െറ ഭീകരത മുന്നില്‍ കണ്ട് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നെല്ലൂരിനും മച്ചലിപട്ടണത്തിനുമിടയിലാവും ചുഴലിക്കാറ്റ് കരക്കടിക്കുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാടിന്‍െറ ഉത്തര തീരമേഖലകളിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്‍െറ പ്രഭാവത്തില്‍ ദക്ഷിണ ആന്ധ്രയിലെ തീര മേഖലകളില്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 25 സെന്‍റീമീറ്റര്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നത്. ഒന്നു മുതല്‍ ഒന്നര വരെ മീറ്റര്‍ ഉയരത്തില്‍ തിരയടിക്കാനും സാധ്യതയുണ്ട്.
Comments