You are Here : Home / News Plus

തൃശൂരില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു

Text Size  

Story Dated: Friday, November 22, 2013 06:28 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തൃശൂര്‍ തേക്കന്‍കാട് മൈതാനിയില്‍ തുടങ്ങി. രാവിലെ തന്നെ വേദിയിലത്തെിയ മുഖ്യമന്ത്രി പരാതികള്‍ സ്വീകരിക്കാന്‍ തുടങ്ങി. നേരത്തെ മറ്റു ജില്ലകളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടികളില്‍ പരാതി നല്‍കാന്‍ കഴിയാത്തവര്‍ക്കും ഇന്ന് അവസരമൊരുക്കിയിട്ടുണ്ട്. ഇതിനായി എക്സിബിഷന്‍ ഗ്രൗണ്ടില്‍ പ്രത്യേക കൗണ്ടര്‍ സജീകരിച്ചിട്ടുണ്ട്. പരാതി എഴുതാന്‍ അറിയാത്തവര്‍ക്കായി കൗണ്ടറിനു സമീപം പരാതി എഴുതി നല്‍കാന്‍ സഹായികളുണ്ടാകും.
ഇടതുമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. വേദിയിലും പരിസരത്തും മാത്രം 1500 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാജോലിക്കായി വിന്യസിച്ചിരിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.