You are Here : Home / News Plus

കള്ളപ്പണം; എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നു ആം ആദ്മി

Text Size  

Story Dated: Friday, November 22, 2013 02:47 hrs UTC

പാര്‍ട്ടി നേതാക്കള്‍ കള്ളപ്പണം വാങ്ങാമെന്ന് സമ്മതിക്കുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്ത് വിട്ട വെബ്സൈറ്റ് എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ നല്കിയില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി.ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. എഡിറ്റ് ചെയ്യാത്ത മുഴുവന്‍ ദൃശ്യങ്ങള്‍ ഇന്ന് തന്നെ നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഫണ്ട് നല്‍കാമെന്ന് ചൂണ്ടിക്കാട്ടിയാണ് മീഡിയ സര്‍ക്കാര്‍ എന്ന ചാനല്‍ പ്രവര്‍ത്തകര്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ സമീപിച്ചത്.
ചെക്ക് മുഖേന അല്ലാതെയും രസീത് നല്‍കാതെയും പണം വാങ്ങാന്‍ ആര്‍കെപുരത്തെ സ്ഥാനാര്‍ത്ഥി ഷാസിയ ഇല്‍മി, മുതിര്‍ന്ന നേതാവ് കുമാര്‍ ബിസ്വാസ് തുടങ്ങിയവര്‍ സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടേപ്പിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.