You are Here : Home / News Plus

ശാലുമേനോനാണ്‌ ഭാര്യയെന്ന്‌ ബിജു രാധാകൃഷ്‌ണന്‍

Text Size  

Story Dated: Tuesday, November 26, 2013 12:40 hrs UTC

കൊല്ലം ജില്ലാ ജയിലില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ നര്‍ത്തകിയും നടിയുമായ ശാലുമേനോനാണ്‌ തന്റെ ഭാര്യയെന്ന്‌ ബിജു രാധാകൃഷ്‌ണന്‍ രേഖപ്പെടുത്തി.സോളാര്‍ തട്ടിപ്പില്‍ നടി ശാലുമേനോന്‌ ബന്ധമില്ലെന്നാണ്‌ ബിജു നേരത്തെ മൊഴി നല്‍കിയിരുന്നത്‌.ബിജുവിന്റെ ആദ്യ ഭാര്യ രശ്‌മിയുടെ കൊലപാതകത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘം റിപ്പോര്‍ട്ടിലും ശാലുമേനോനാണ്‌ തന്റെ ഭാര്യയെന്ന്‌ ബിജു വെളിപ്പെടുത്തിയിട്ടുണ്ട്‌. ബിജു ചതിക്കാന്‍ ശ്രമിച്ചതായി എ.ഡി.ജി.പി. ഹേമചന്ദ്രന്റെ മേല്‍നോട്ടത്തിലുളള പ്രത്യേക സംഘത്തോട്‌ ശാലുമേനോനും വ്യക്‌തമാക്കിയിരുന്നു. സോളാര്‍ കേസിലൂടെ തട്ടിയെടുത്ത പണം ശാലുവിന്‌ നല്‍കിയെന്നു സരിത ആരോപിച്ചിരുന്നു.രശ്‌മിയെ കൊലപ്പെടുത്തിയതുപോലെ തന്നെയും കൊല്ലാന്‍ ബിജു ശ്രമിക്കുകയാണെന്ന്‌ സരിത ആവര്‍ത്തിച്ച്‌ വ്യക്‌തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.