വാഷിംഗ്ടണ്‍: ന്യുജേഴ്‌സിയിലെ മഹാവ സ്വദേശിയായ കേതന്‍കുമാര്‍ മണിയര്‍ (36)കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ അറസ്റ്റിലായ. പ്രമുഖ മെഡിക്കല്‍ ടെക്‌നോളജി കമ്പനിയായ ബേക്ടണ്‍, ഡിക്‌സണ്‍ ആന്റ് കമ്പനി (ബിഡി)യുടെ ഉത്പന്നങ്ങളുടെ വ്യാപാര രഹസ്യമാണ് മണിയര്‍ ചോര്‍ത്തിയത്. ബിഡിയുടെ ഫ്രാങ്കലിന്‍ ലീക്‌സ് ആസ്ഥാനത്ത് മുന്‍ സ്റ്റാഫ് എഞ്ചിനീയറായിരുന്നു മണിയര്‍. മണിയര്‍ ഉള്‍പ്പെടുന്ന സംഘമായിരുന്നു സിറിഞ്ചുകളും പെന്‍ ഇഞ്ചക്ടറുകളും നിര്‍മ്മിക്കുന്നതില്‍ ഉള്‍പ്പെട്ടിരുന്നത്. ഈ ബന്ധം ഉപയോഗിച്ച് കമ്പനിയുടെ മറ്റ് വ്യാപാര രഹസ്യങ്ങള്‍ ഇയാള്‍ ചോര്‍ത്തി. എണ്ണായിരത്തോളം ഫയലുകള്‍ കമ്പ്യുട്ടറില്‍ നിന്ന് എടുത്തതായാണ് ആരോപണം. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവും 250,000 ഡോളര്‍ പിഴയും ശിക്ഷ ലഭിച്ചേക്കും.മോഷ്ടിച്ച രേഖകളുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേ രാംസേയിലെ ഹോട്ടലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
Comments