പനാജി :തരുണ്‍ തേജ്പാലിന് മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സമന്‍സ് നോട്ടീസ് .ഗോവ പോലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച്നോട്ടീസ് അയച്ചത്.മുന്‍കൂര്‍ ജാമ്യത്തിന് മേല്‍ നിലപാടറിയിക്കാന്‍ ഗോവ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നാണ് തേജ്പാലിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. അതേസമയം ലൈംഗിക പീഡനകേസില്‍ തരുണ്‍ തേജ്പാല്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Comments