You are Here : Home / News Plus

മദ്യപാനികളായവര്‍ പാര്‍ട്ടിക്കകത്തുണ്ട് : പിണറായി വിജയന്‍.

Text Size  

Story Dated: Thursday, November 28, 2013 01:45 hrs UTC

പാലക്കാട്: മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുകയെന്നതാണ് കമ്മ്യൂണിസ്റ്റുകാരന്റെ ഏറ്റവും വലിയ കടമയെന്ന് പിണറായി വിജയന്‍ പറഞ്ഞു. മദ്യപാനികളായവര്‍ പാര്‍ട്ടിക്കകത്തുണ്ട്. അവരെ തിരുത്തുക എന്നതാണ് പ്രധാന കടമ.പാലക്കാട് നടക്കുന്ന പ്ലീനത്തില്‍ സംഘടന രേഖ അവതരിപ്പിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.റിയല്‍ എസ്റ്റേറ്റ് വ്യാപാരം തിരുത്തേണ്ടതാണ്. ചിലര്‍ ബ്രോക്കര്‍മാരാണ് റിയല്‍ എസ്‌റ്റേറ്റ് വ്യാപാരികളല്ല എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ബ്രോക്കര്‍മാരാണെന്ന് പറഞ്ഞാല്‍ പോലും അത് അംഗീകരിക്കാന്‍ കഴിയില്ല. പലിശയ്ക്ക് പണം കൊടുക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍. മാതൃകാ ജീവിതം നയിക്കേണ്ടവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അതിനാല്‍ എന്തെങ്കിലും തരത്തിലുള്ള ദുശ്ശീലങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരുത്തണം. ഇല്ലെങ്കില്‍ അവര്‍ പാര്‍ട്ടിയ്ക്ക് പുറത്താകും. ബ്രാഞ്ചുകള്‍ ഓരോ വര്‍ഷവും കുടുംബ സര്‍വ്വെ നടത്തണം. കുടുംബങ്ങളിലെ മാറ്റം മനസ്സിലാക്കുകയും വേണം. പാര്‍ട്ടിയ്ക്ക് പുറത്തുള്ളവരെയും കൂടെ നിര്‍ത്താനാകണം.വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം. റിയല്‍ എസ്‌റ്റേറ്റ് ബന്ധം പാര്‍ട്ടി അംഗങ്ങള്‍ തിരുത്തണമെന്നും തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.