സിനിമാ നാടക നടി കോഴിക്കോട് വിലാസിനി(55) അന്തരിച്ചു. അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. ഏറെക്കാലം നാടകത്തില്‍ തിളങ്ങിനിന്നിരുന്ന അവര്‍ അമ്പതിലേറെ സിനിമകളിലും അഭിനയിച്ചു.പ്രാഞ്ചിയേട്ടനിലും ഇന്ത്യന്‍ റുപ്പിയിലും അഭിനയിച്ചു. ബാവുട്ടിയുടെ നാമത്തില്‍-ആണ് അവസാനചിത്രം. നാടകാചാര്യന് കെ.ടി മുഹമ്മദിന്റെ നാടകത്തിലൂടെയായിരുന്നു വിലാസിനിയുടെ അരങ്ങേറ്റം.
Comments