മുസ്ലിം ലീഗുമായി ഇടതുമുന്നണി ഒരു ബന്ധവും ഉണ്ടാക്കില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി പ്ലീനത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്.
ലീഗുമായുള്ള ബന്ധം നേരത്തേ വിച്ഛേദിച്ചതാണെന്നും കോടിയേരി വ്യക്തമാക്കി. കെ എം മാണി യു ഡി എഫ് വിടാന്‍ തീരുമാനിച്ചാല്‍ അദ്ദേഹവുമായി സഹകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും കോടിയേരി പറഞ്ഞു. മാണി ഇപ്പോള്‍ യു ഡി എഫിന്റെ ധനമന്ത്രിയാണ്. അദ്ദേഹം യു ഡി എഫ് വിടാന്‍ തീരുമാനിച്ചാല്‍ ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാം. അതല്ലാതെ മാണിയുമായി ഒരു ചര്‍ച്ചയ്ക്കില്ല - കോടിയേരി വ്യക്തമാക്കി.
Comments