സി.പി.എം സംസ്ഥാനപ്ളീനത്തില്‍ അവതരിപ്പിച്ച കരട് സംഘടനാരേഖയിലും തുടര്‍ന്ന് നടന്ന ചര്‍ച്ചയിലും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് വിമര്‍ശം. പാര്‍ട്ടി തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനുള്ള ജില്ലാകമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കുന്നതടക്കമുള്ള ചുമതല വി.എസ് വഹിക്കാറില്ളെന്ന് രേഖ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടികേന്ദ്രത്തിന്‍െറ ഭാഗമായി പ്രവര്‍ത്തിക്കുന്ന വി.എസ് അതിനെ ശക്തിപ്പെടുത്തുന്ന സമീപനം സ്വീകരിക്കണമെന്നും നിര്‍ദേശമുയര്‍ന്നു.
എസ്.എന്‍.സി - ലാവലിന്‍ കേസില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുടുക്കാന്‍ വി.എസ് ശ്രമിച്ചെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ചില പ്രതിനിധികള്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വി.എസിനെ വ്യക്തിപരമായി അധിക്ഷേപിക്കാതെയായിരുന്നു വിമര്‍ശമെന്നത് ശ്രദ്ധേയമാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം വി.എസ് ആന്‍റി കൈ്ളമാക്സ് സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ടി.പി. ചന്ദ്രശേഖരന്‍റ വീട് സന്ദര്‍ശിച്ച നടപടി ചൂണ്ടിക്കാണിച്ച് പ്രതിനിധികള്‍ വിമര്‍ശിച്ചു.
Comments