തെഹല്‍ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിന്‍െറ ലൈംഗികാതിക്രമത്തെക്കുറിച്ച് ജൂനിയര്‍ പത്രപ്രവര്‍ത്തക നല്‍കിയ പരാതി മൂടിവെക്കാനും ഒതുക്കിത്തീര്‍ക്കാനും ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന മാനേജിങ് എഡിറ്റര്‍ ഷോമാ ചൗധരി രാജിവെച്ചു. ബദല്‍ മാധ്യമമെന്ന നിലയില്‍ പേരെടുത്ത തെഹല്‍കയെ നയിച്ച രണ്ടു മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ അവിചാരിത രാജി തെഹല്‍കയുടെ ഭാവി അനിശ്ചിതത്വത്തിലുമാക്കി.
ഗോവ ഹോട്ടലിലെ മോശം പെരുമാറ്റത്തെക്കുറിച്ച് യുവതി പരാതിപ്പെട്ടതിന് പിന്നാലെ, മാപ്പുപറഞ്ഞ് തരുണ്‍ തേജ്പാല്‍ രാജിവെച്ചിരുന്നു. പൊലീസില്‍ മൊഴി നല്‍കുന്നതിനു മുമ്പായി, ഇരയായ യുവതിയും രാജിവെച്ചു. ജീവനക്കാരുടെ കടുത്ത അതൃപ്തി മറനീക്കി മറ്റ് ആറ് മുതിര്‍ന്ന പത്രപ്രവര്‍ത്തകരും സ്ഥാപനം വിട്ടു. റാണാ അയൂബ്, ജെയ് മജൂംദാര്‍, അയേഷ, രേവതി ലോള്‍ തുടങ്ങിയവരാണ് രാജിവെച്ചത്. ഇതിനു പിന്നാലെയാണ് ഷോമാ ചൗധരിയുടെ രാജി.
Comments