ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എളമരം കരീമിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ധനമന്ത്രി കെ.എം. മാണി.എളമരം കരീം വ്യവസായ മന്ത്രി ആയിരുന്ന കാലത്തെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. അന്വേഷണം ഏത് രീതിയില്‍ വേണമെന്ന കാര്യത്തില്‍ യു.ഡി.എഫ്, മുഖ്യമന്ത്രി എന്നിവരുമായി ആലോചിച്ച ശേഷം നിലപാടെടുക്കുമെന്നും മാണി പറഞ്ഞു.
Comments