You are Here : Home / News Plus

ആധാര്‍ സമയപരിധി ഒരുമാസത്തേക്ക് നീട്ടി

Text Size  

Story Dated: Saturday, November 30, 2013 08:11 hrs UTC

എല്‍.പി.ജി സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് ഒരുമാസം കൂടി സമയം അനുവദിച്ചു. ഇതുസംബന്ധിച്ച് ഗ്യാസ് ഏജന്‍സികള്‍ക്ക് എണ്ണക്കമ്പനികളുടെ സന്ദേശം ലഭിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. അതിന്‍െറ അടിസ്ഥാനത്തില്‍ ഡിസംബര്‍ മാസംകൂടി സബ്സിഡി വിലയ്ക്ക് സിലിണ്ടര്‍ ലഭിക്കും.
ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണിത്.
ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സമയപരിധി നീട്ടണമെന്ന് പെട്രോളിയം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നതായും അതിന്‍െറ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.