അറ്റകുറ്റപ്പണിക്കായി മൂലമറ്റം വൈദ്യുതി നിലയം അടച്ചിടുന്നതിനാല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പകലും രാത്രിയും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. പകല്‍ നേരിയ തോതില്‍ മാത്രമായിരിക്കും നിയന്ത്രണം. ഇതില്‍ കൂടുതലും രാവിലത്തെ പീക്ക് സമയത്താകും. വൈകുന്നേരം ആറിനും രാത്രി പത്തിനുമിടയില്‍ എല്ലാ പ്രദേശത്തും അര മണിക്കൂര്‍ വീതം നിയന്ത്രണമുണ്ടാകും. ചില പ്രദേശങ്ങളില്‍ കൂടുതല്‍ സമയം നിയന്ത്രണം വരാനിടയുണ്ട്.
അതേസമയം കേന്ദ്ര വൈദ്യുതി വിഹിതം കുറഞ്ഞതിനാല്‍ വെള്ളിയാഴ്ചയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നു. താള്‍ച്ചര്‍, സിംഹാദ്രി നിലയങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതിനാല്‍ 450 മെഗാവാട്ട് വൈദ്യുതിയാണ് കുറഞ്ഞത്. മഹാനദി കല്‍ക്കരിപ്പാടത്തെ തൊഴിലാളിസമരത്തത്തെുടര്‍ന്ന് കല്‍ക്കരി ലഭ്യത കുറഞ്ഞതാണ് ഇവിടങ്ങളില്‍ ഉല്‍പാദനം കുറയാന്‍ കാരണം. പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ ശനിയാഴ്ചയും പ്രതിസന്ധി വരും. ഇടുക്കി അടച്ചിടുമ്പോള്‍ കേന്ദ്രവിഹിതംകൂടി കുറഞ്ഞാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകും.
Comments