തലസ്ഥാനത്തെ ഗോള്‍ഫ് കോഴ്സ് ജനുവരി ഒന്നിന് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഏറ്റെടുക്കുമെന്ന് സെക്രട്ടറി ജനറല്‍ ജിജി തോംസണ്‍. ഇക്കാര്യത്തിലെ നിയമതടസ്സങ്ങള്‍ നീക്കാന്‍ സംസ്ഥാന സര്‍ക്കാറും ഗോള്‍ഫ് ക്ളബ് അംഗങ്ങളും സായിയും ഒന്നിച്ച് സുപ്രീംകോടതിയില്‍ ക്രിസ്മസിന് മുമ്പ് അപേക്ഷ നല്‍കും. ജീവനക്കാരുടെ ഇതുവരെയുള്ള ബാധ്യതകള്‍ മുഴുവന്‍ തീര്‍ത്തുവേണം സര്‍ക്കാര്‍ ഇതിനെ സായിക്ക് ഏല്‍പിക്കേണ്ടത്. പുതുവര്‍ഷം മുതലുള്ള ബാധ്യത സായി ഏറ്റെടുക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗോള്‍ഫ് കോഴ്സ് ഏറ്റെടുത്ത് രാജ്യത്തെ മികച്ച ഗോള്‍ഫ് അക്കാദമിയായി ഉയര്‍ത്തണമെന്നാണ് ആഗ്രഹം. ഇതിലൂടെ കേരളത്തില്‍ സ്പോര്‍ട്സ് ടൂറിസം എന്ന പുതിയ വിനോദസഞ്ചാരമേഖല സൃഷ്ടിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
ഇന്ത്യക്ക് ഏറെ സാധ്യതയുള്ള മേഖലയാണിതെങ്കിലും കളിക്കാരെ സൃഷ്ടിക്കാന്‍ സായിയുടെ നേതൃത്വത്തില്‍ ബംഗളൂരുവിലെ ഗോള്‍ഫ് കോഴ്സ് മാത്രമേയുള്ളൂ. ഈസാഹചര്യത്തിലാണ് തിരുവനന്തപുരം ഗോള്‍ഫ് കോഴ്സ് ഏറ്റെടുക്കുന്നത്. പൊതുജനങ്ങള്‍ക്കുകൂടി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഇത് മാറ്റിയെടുക്കും. രാജ്യത്തെ ഏറ്റവും പഴക്കം ചെന്നതാണ് 25 ഏക്കര്‍ വരുന്ന ഈ ഗോള്‍ഫ് കോഴ്സ്. എന്നാല്‍, ഇതിന്‍െറ പരിപാലനത്തിന് വന്‍ തുക വേണ്ടിവരും.
Comments