ഒൗഷധ വില നിയന്ത്രണ നിയമത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ് ഉടമകള്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി ബുധനാഴ്ച സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ് ഉടമകള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. 422 മരുന്നുകള്‍ക്ക് 50 ശതമാനം വിലനിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെയാണ് വ്യാപാരികള്‍ സമരത്തിനിറങ്ങുന്നത്. ഉല്‍പാദന ചെലവിനെ അടിസ്ഥാനമാക്കി വില നിശ്ചയിച്ചിരുന്നതില്‍ നിന്ന് വ്യത്യസ്തമായി വിപണിക്കനുസരിച്ച് വില നിശ്ചയിക്കുന്ന 2013ലെ നിയമത്തിനെതിരെയാണ് വ്യപാരികളുടെ സമരം. മരുന്നുകളുടെ ചേരുവകളെ അടിസ്ഥാനമാക്കി വില നിശ്ചയിക്കുന്ന രീതി പല മരുന്നുകള്‍ക്കും ആവശ്യത്തില്‍ അധികം വില നല്‍കേണ്ടി വരുന്ന അവസ്ഥ സൃഷ്ടിക്കുമെന്നാണ് ഇവരുടെ വാദം. ഉല്‍പാദന ചെലവ് അനുസരിച്ച് മരുന്നിന്‍െറ വില നിശ്ചയിക്കുന്നതിന് രാജ്യത്ത് സംവിധാനമില്ലാത്തതാണ് പ്രധാന പ്രശ്നമെന്നും ഇവര്‍ പറയുന്നു.
Comments