ഡല്‍ഹിയില്‍ വോട്ടെടുപ്പ് അവസാനിച്ചു. 66 ശതമാനം പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. പോളിംഗ് ശതമാം 70 ശതമാനം വരെ ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 1993-ലെ 61 ശതമാനം പോളിംഗ് എന്ന റിക്കാര്‍ഡ് വൈകുന്നേരം അഞ്ചോടെ മറികടന്നു. തലസ്ഥാത്തിന്റെ ചരിത്രത്തിലെ റിക്കാര്‍ഡ് പോളിംഗാണ് ഇന്നു രേഖപ്പെടുത്തിയത്.ന്യൂ ഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ മാത്രം 74 ശതമാം പോളിംഗ് രേഖപ്പെടുത്തി. ഡല്‍ഹില്‍ തൂക്കു മന്ത്രിസഭയ്ക്കു സാധ്യതയെന്ന് ടൈംസ് നൌ എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപി 29-ഉം, കോണ്‍ഗ്രസ് 21-ഉം , ആംആദ്മി 16-ഉം സീറ്റുകള്‍ നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വ്യക്തമാകുന്നത്.
Comments