ഇരുമ്പയിര് ഖനനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. അന്വേഷണം വൈകുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ടെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. സംഭവത്തില്‍ ശക്തവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് രമേശ് ആവശ്യപ്പെട്ടു. ശനിയാഴ്ച ചെന്നിത്തല ചക്കിട്ടപ്പാറ സന്ദര്‍ശിക്കും.
ഇനിയും അന്വേഷണം വൈകുന്നത് ജനങ്ങളില്‍ സംശയമുണ്ടാക്കുമെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫില്‍ ചര്‍ച്ച ചെയ്തശേഷം അന്വേഷണമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. അന്വേഷണം വൈകിപ്പിക്കുന്ന നടപടി ന്യായീകരിക്കാനാവില്ളെന്ന് നേരത്തെ ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
Comments