പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കം. ഈ ഹ്രസ്വകാല സമ്മേളനത്തിന്‍െറ ഗതി നിയന്ത്രിക്കുന്നതില്‍ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ നിര്‍ണായക പങ്കുവഹിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കൊത്ത രാഷ്ട്രീയ നീക്കങ്ങളും നിലപാടുകളും ശീതകാല സമ്മേളനത്തില്‍ പ്രതിഫലിക്കും.
സുപ്രധാനമായ നിരവധി ബില്ലുകള്‍ പരിഗണനക്കെടുക്കാന്‍ തീരുമാനിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ശീതകാല സമ്മേളനത്തിലേക്ക് കടക്കുന്നത്.
ഡിസംബര്‍ 20 വരെയാണ് ശീതകാല സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. 12 ദിവസത്തെ സമ്മേളനം കൂടുതല്‍ ദിവസത്തേക്ക് നീട്ടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നുണ്ട്. നീട്ടുന്ന കാര്യം സര്‍ക്കാറിന്‍െറ പരിഗണനയിലുണ്ട്.
വനിതാ സംവരണ ബില്‍, ലോക്പാല്‍ ബില്‍ എന്നിവ പാര്‍ലമെന്‍റിന്‍െറ ഒരു സഭ പാസാക്കിയിട്ടുണ്ട്. രണ്ടാമത്തെ സഭയിലും പാസാക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, കടുത്ത എതിരഭിപ്രായം നിലനില്‍ക്കുന്ന വിഷയങ്ങളാണെന്നിരിക്കേ, പാസാക്കല്‍ എളുപ്പമാവില്ല. തെരുവുകച്ചവടക്കാരുടെ സംരക്ഷണം, ന്യായാധിപ പ്രതിബദ്ധത ഉറപ്പാക്കല്‍, ഗവര്‍ണര്‍മാരുടെ ശമ്പളവര്‍ധന, അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നവരുടെ സംരക്ഷണം, വിദ്യാഭ്യാസ ട്രൈബ്യൂണല്‍ എന്നിവ സംബന്ധിച്ച ബില്ലുകള്‍ പാസാക്കുകയും ചെയ്തേക്കും.
Comments