ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍: ഇരകളെ നല്‍കിയത് മുംബൈയിലെ ഏറ്റുമുട്ടല്‍ വിദഗ്ധന്‍
Text Size
Story Dated: Thursday, December 05, 2013 04:33 hrs UTC
തീവ്രവാദികളെന്ന വ്യാജേന ഏറ്റുമുട്ടല്‍ കൊലക്ക് ഗുജറാത്ത് പൊലീസിന് ഇരകളെ പിടിച്ചുകൊടുത്തത് മുംബൈയിലെ ഏറ്റുമുട്ടല്‍ വിദഗ്ധന്‍. ഗുജറാത്തിലെ ‘ഉന്നത രാഷ്ട്രീയക്കാരന്‍’ ആവശ്യപ്പെട്ടതനുസരിച്ചാണ് മുംബൈ പൊലീസിലെ ഈ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ ഇരകളെ നല്‍കിയതെന്നും വെളിപ്പെടുത്തല്‍. 2003ലെ സാദിഖ് ജമാല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസുമായി ബന്ധപ്പെട്ട് മുന്‍ ക്രൈം റിപ്പോര്‍ട്ടര്‍ കേതന്‍ തിരോദ്കര്‍ ഗുജറാത്ത് ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തല്‍. 100ലേറെ പേരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി കുപ്രസിദ്ധനായ സബ് ഇന്‍സ്പെക്ടര്‍ ദയാ നായികിനെതിരെയാണ് ആരോപണം. ഇതിന്‍െറ അടിസ്ഥാനത്തില്‍ സാദിഖ് ജമാല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് പുനരന്വേഷിച്ച സി.ബി.ഐ ദയാ നായികിനെ പ്രതിചേര്‍ക്കാനൊരുങ്ങുന്നു.
നേതാക്കളുടെ രാഷ്ട്രീയ നേട്ടത്തിനായി നിരപരാധികളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന പൊലീസ്-മാധ്യമ കൂട്ടുകെട്ടു കൂടിയാണ് സാദിഖ് ജമാല്‍ കേസിലൂടെ വെളിപ്പെടുന്നത്.
Comments