ബംഗളൂരുവില്‍ നടക്കുന്ന ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്‍്റെ സുജിത സ്വര്‍ണം നേടി. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ ആണ് സുജിത സ്വര്‍ണം കരസ്ഥമാക്കിയത്. ആണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്‍്റെ അനീഷ് വെങ്കലവും നേടി.
മേളയുടെ രണ്ടാം ദിനമായ ബുധനാഴ്ച ആറ് സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലവും നേടിയ കേരളം മുന്നില്‍ കുതിപ്പ് തുടരുകയാണ്. ഏറെ പിറകിലായാണ് ഉത്തര്‍പ്രദേശും ഹരിയാനയും പിന്തുടരുന്നത്.
മീറ്റില്‍ മരുന്നടി-പ്രായം തിരുത്തല്‍ വിവാദം കത്തുകയാണ്. മരുന്നടിച്ചതായി കണ്ടത്തെിയ രണ്ട് താരങ്ങളുടെ മെഡല്‍ തിരിച്ചടുത്തു. രണ്ട് ഉത്തരേന്ത്യന്‍ താരങ്ങളെ അയോഗ്യരാക്കുകയും ചെയ്തു.
Comments