ടി.പി ചന്ദ്രശേഖരന്‍ വധത്തിന്‍്റെ ഗൂഢാലോചനക്ക് ഉപയോഗിച്ച അതേ ഫോണ്‍ നമ്പര്‍ പ്രതികള്‍ ജയിലിനകത്തും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. മുഖ്യപ്രതിയായ കിര്‍മാനി മനോജാണ് ഗൂഢാലോചനക്ക് ഉപയോഗിച്ച അതേ ഫോണ്‍ നമ്പര്‍ ജയിലിനകത്തും ഉപയോഗിച്ചിരുന്നത്. സിം കാര്‍ഡ് നഷ്ടപ്പെട്ടുവെന്നാണ് കിര്‍മാനി മനോജ് പൊലീസിന് മൊഴി നല്‍കിയിരുന്നത്. മാഹി സ്വദേശി അജേഷിന്‍്റെ പേരിലുള്ള 9847562679 എന്ന നമ്പറാണ് കിര്‍മാണി മനോജ് ജയിലിലും ഉപയോഗിച്ചിരുന്നത്. കൊലപാതത്തിന്‍്റെ ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച ഈ നമ്പര്‍ നിര്‍ത്തലാക്കിയിരിക്കുകയാണെന്നു കാണിച്ചു പൊലീസ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതേസമയം, ജയിലില്‍ നിന്നു തന്നെയാണ് പ്രതികള്‍ ഫോണ്‍ വിളിച്ചതെന്ന് സ്ഥിരീകരിച്ചു. ആദ്യഘട്ട പരിശോധന പൂര്‍ത്തിയപ്പോള്‍ ജയിലിനു സമീപത്തെ ടവറില്‍ നിന്നാണ് കോളുകള്‍ പോയത്. ജയില്‍ റോഡിലുള്ള കോംട്രസ്റ്റ് ടവര്‍ പരിധിയില്‍ നിന്നാണ് നാലു സിം കാര്‍ഡുകള്‍ ഉപയോഗിച്ചത്. സംശയമുള്ള എട്ട് നമ്പറുകള്‍ കൂടി പ്രത്യകേ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
Comments