സൂര്യനെല്ലി കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് അനുകൂലമായി ഹൈകോടതിയുടെ പരാമര്‍ശം. സൂര്യനെല്ലി പെണ്‍കുട്ടിയുടെ വാദം കീഴ്കോടതി കേള്‍ക്കണമായിരുന്നു എന്നു പറഞ്ഞ ഹൈകോടതി പി.ജെ കുര്യനെ പ്രതി ചേര്‍ക്കുന്നതില്‍ കീഴ്കോടതി ചട്ടം പാലിച്ചില്ളെന്ന് നിരീക്ഷിക്കുകയും ചെയ്തു.
കേസില്‍ പി.ജെ കുര്യന്‍്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ആദ്യം തൊടുപുഴ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കോടതി ഇത് പരിഗണിച്ചില്ല. ഇത് ക്രിമിനല്‍ നടപടി ചട്ടങ്ങളുടെ ലംഘനമാണ്. ഇതേ ആവശ്യം ഉന്നയിച്ച് പെണ്‍കുട്ടി സുപ്രീംകോടതി വരെ പോയി മടങ്ങിയെന്നും ഹൈകോടതി കുറ്റപ്പെടുത്തി.
Comments