You are Here : Home / News Plus

ട്രാഫിക് വാര്‍ഡനെ അപമാനിച്ച സംഭവം: എ.ഡി.ജി.പി സന്ധ്യ മൊഴിയെടുത്തു

Text Size  

Story Dated: Thursday, December 05, 2013 08:04 hrs UTC

ട്രാഫിക് വാര്‍ഡനെ അപമാനിച്ച സംഭവത്തില്‍ എ.ഡി.ജി.പി ബി.സന്ധ്യ അന്വേഷണം തുടങ്ങി. മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായും അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ട്രാഫിക് വാര്‍ഡന്‍ പത്മിനി പറഞ്ഞു. മൊഴിയെടുക്കല്‍ നാലു മണിക്കൂര്‍ നീണ്ടു. പത്മിനി മുമ്പു നല്‍കിയ മൊഴിയില്‍ ഉറച്ചു നിന്നു.
നവംബര്‍ രണ്ടിന് കലൂരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കൈയേറ്റത്തിനും അപമര്യാദ നിറഞ്ഞ പെരുമാറ്റത്തിനും പത്മിനി ഇരയായത്. നടുറോഡില്‍ കാര്‍ യാത്രക്കാരന്‍ മര്‍ദിച്ച സംഭവത്തില്‍ മാനസികമായി പീഡിപ്പിച്ച് കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമം പൊലീസ് നടത്തുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിരുന്നു. അന്വേഷണത്തില്‍ വീഴ്ചതയുള്ളതായി കാണിച്ച് ഐ.ജിക്കും മനുഷ്യാവകാശ കമീഷനും പട്ടികജാതി ക്ഷേമ കോര്‍പറേഷനും പത്മിനി പരാതി നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.