ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്‍റ നെല്‍സണ്‍ മണ്ടേല (95) അന്തരിച്ചു. രോഗബാധിതനായി കഴിയുകയായിരുന്നു നൊബേല്‍ ജേതാവുമായ മണ്ടേല. ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ് പ്രവിശ്യയിലെ ഉംടാട ജില്ലയിലെ മവേസോ ഗ്രാമത്തില്‍ 1918 ജൂലായ് 18 നാണ് മണ്ടേല ജനിച്ചത്. കേപ് പ്രവിശ്യയിലെ ട്രാന്‍സ്‌കെയിന്‍ പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തില്‍പ്പെട്ടയാളാണ് മണ്ടേല. പിതാവ് ഗാഡ്‌ല ഹെന്‍റി മ്ഫാകനൈസ്വയുടെ മൂന്നാമത്തെ ഭാര്യയായ നോസികേനി ഫായിയായിരുന്നു മണ്ടേലയുടെ മാതാവ്.ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയാണ് നാഷണല്‍ ടി.വിയിലൂടെ രാജ്യത്തിന്റെ വിമോചനനായകന്റെ മരണവാര്‍ത്ത പ്രഖ്യാപിച്ചത്.ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 1952ലെ സമരത്തിലും 1955ലെ പീപ്പിള്‍സ് കോണ്‍ഗ്രസ്സിലും മണ്ടേല സജീവമായി പങ്കെടുത്തിരുന്നു.
Comments