മലയാളിയായ നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ജസ്റ്റിസ് എ.കെ. ഗാംഗുലി പ്രഥമദൃഷ്ട്യാ തെറ്റുകാരനാണെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി അന്വേഷണ റിപ്പോര്‍ട്ടില്‍ ബോധിപ്പിച്ചു. എന്നാല്‍, റിപ്പോര്‍ട്ടിന്മേല്‍ സുപ്രീംകോടതിയുടെ തുടര്‍നടപടി ആവശ്യമില്ളെന്ന് ചീഫ് ജസ്റ്റിസ് പി. സദാശിവം ഉത്തരവ് പുറപ്പെടുവിച്ചു.
പരാതിക്കാരിയായ നിയമവിദ്യാര്‍ഥിനി സുപ്രീംകോടതിയുടെ ഇന്‍േറണ്‍ റോളില്‍ ഇല്ളെന്നും സുപ്രീംകോടതിയില്‍നിന്ന് ജസ്റ്റിസ് ഗാംഗുലി വിരമിച്ച ശേഷമാണ് സംഭവം നടന്നതെന്നും ചൂണ്ടിക്കാട്ടിയാണ് തുടര്‍നടപടി വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിക്കെതിരെ വന്ന പരാതികള്‍ അംഗീകരിക്കേണ്ടതില്ളെന്ന് വ്യാഴാഴ്ച സുപ്രീംകോടതി ഫുള്‍കോര്‍ട്ട് ചേര്‍ന്ന് തീരുമാനിച്ചുവെന്നും ചീഫ് ജസ്റ്റിസ് പി. സദാശിവം ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം, പെണ്‍കുട്ടിയുടെ മൊഴിയും മൂന്ന് സാക്ഷികളുടെ സത്യവാങ്മൂലങ്ങളും പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എ.കെ. ഗാംഗുലി പ്രഥമദൃഷ്ട്യാ തെറ്റുകാരനാണെന്ന തീര്‍പ്പിലത്തെിയതെന്ന് സമിതി റിപ്പോര്‍ട്ട് വ്യക്തമാക്കി.
Comments