ജയിലിലെ ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലെ വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് ജയില്‍ ഡി.ജി.പി ഡോ. അലക്സാണ്ടര്‍ ജേക്കബിനോട് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരണം ചോദിച്ചു. രണ്ട് വിഷയങ്ങളിലാണ് വിശദീകരണം ചോദിച്ചത്. (1) ടി.പി കേസിലെ വിചാരണത്തടവുകാരനായ മോഹനന്‍ മാസ്റ്റര്‍ ഭാര്യയും എം.എല്‍.എയുമായ കെ.കെ. ലതികയുമായി ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ളെന്നും മാധ്യമങ്ങളുടെ സമ്മര്‍ദം മൂലമാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യേണ്ടി വന്നതെന്നുമുള്ള പരാമര്‍ശം. (2) ടി.പി. കേസില്‍ ശിക്ഷ ലഭിച്ചില്ളെങ്കിലും അവര്‍ ജയിലിനകത്ത് ഫോണ്‍ ഉപയോഗിച്ചതിന് ആറ് മാസം വരെ തടവ് ശിക്ഷ ഉറപ്പാക്കാനുള്ള ഗൂഢോദ്ദേശ്യത്തോടെയാണ് ഇങ്ങനെയൊരു വിവാദം ഉയര്‍ത്തിയതെന്ന ആരോപണം.
Comments