മിസോറാം നിയമസഭ തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ തുടങ്ങി. മുഖ്യമന്ത്രി ലാല്‍ത്വന്‍ഹാലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും മുഖ്യ പ്രതിപക്ഷം മിസോറാം ജനാധിപത്യ മുന്നണിയും തമ്മിലാണ് പ്രധാന പോരാട്ടം.
40 അംഗ മിസോറാം അസംബ്ളിയിലേക്ക് 142 സ്ഥാനര്‍ഥികളാണ് ജനവിധി തേടുന്നത്. ഇരു മുന്നണികളും 40 സീറ്റുകളിലേക്ക് മല്‍സരിക്കുന്നുണ്ട്. ബി.ജെ.പി 11 സീറ്റുകളില്‍ മല്‍സരിക്കുന്നു.
മിസോറാം നാഷണല്‍ ഫ്രണ്ട്, മിസോറാം പീപിള്‍സ് കോണ്‍ഫറന്‍സ്, മാറാലാന്‍്റ് ഡെമോക്രാറ്റിക് അലയന്‍സ് എന്നിവരടങ്ങിയതാണ് മിസോറാം ജനാധിപത്യ മുന്നണി. നവംബര്‍ 25ന് നടന്ന വോട്ടെടുപ്പില്‍ 81 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
രാജസ്ഥാന്‍, ദല്‍ഹി, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഞായറാഴ്ച പൂര്‍ത്തിയായി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബി.ജെ.പി അധികാരം നേടിയപ്പോള്‍ ദല്‍ഹിയില്‍ തൂക്കുസഭയാണ്
Comments