സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഒൗദ്യോഗികവസതിയായ ക്ളിഫ് ഹൗസിന് മുന്നില്‍ എല്‍.ഡി.എഫ് പ്രഖ്യാപിച്ച അനിശ്ചിതകാല ഉപരോധസമരം തിങ്കളാഴ്ച തുടങ്ങും. രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍ സമരം ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ തുടര്‍ച്ചയായ 140 ദിവസത്തെ ഉപരോധമാണ് ലക്ഷ്യമിടുന്നത്. ഓരോദിവസവും ഓരോ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ അണിനിരത്തും.
ക്ളിഫ് ഹൗസിലേക്കുള്ള പ്രധാന റോഡ് മാത്രം ഉപരോധിക്കാനും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്ന മുറക്ക് ഓരോദിവസവും സമരം അവസാനിപ്പിക്കാനുമാണ് തീരുമാനം. അതേസമയം ക്ളിഫ് ഹൗസ് ഉപരോധം പ്രതീകാത്മകമായിരിക്കില്ളെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രധാന റോഡ് ഒഴികെ മറ്റ് കവാടങ്ങള്‍ ഉപരോധിക്കേണ്ടതില്ളെന്നും മുഖ്യമന്ത്രിയെ അല്ലാതെ മറ്റാരെയും തടസ്സപ്പെടുത്തേണ്ടതില്ളെന്നുള്ള മുന്‍ തീരുമാനത്തില്‍ മാറ്റംവരുത്തിയിട്ടില്ല.
Comments