മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടുക്കി ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി തിങ്കളാഴ്ച തൊടുപുഴ ന്യൂമാന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കും. ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന വേദിയിലേക്ക് എല്‍.ഡി.എഫും ഹൈറേഞ്ച് സംരക്ഷണ സമിതിയും പ്രതിഷേധമാര്‍ച്ചും തടയലും പ്രഖ്യാപിച്ച സാഹചര്യത്തില്‍ കനത്ത പൊലീസ് സുരക്ഷ ഉണ്ടാകും. സുഗമമായ നടത്തിപ്പിന് 2,250 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയില്‍ ഇതുവരെ 4007 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ തെരഞ്ഞെടുത്ത 271 അപേക്ഷകര്‍ മുഖ്യമന്ത്രിയെ ആദ്യം കാണും.
Comments